മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്നു തോപ്പില്‍ ഭാസി (1925 – 1992). യഥാര്‍ത്ഥനാമം ഭാസ്കരന് പിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം മലയാള നാടക ചരിത്രത്തില്‍ അവിസ്മരണീയമായ ഒന്നാണ്.
ആലപ്പുഴ ജില്ലയിലെ വള്ളികുന്നം എന്ന കൊച്ചു ഗ്രാമത്തിലാണ് തോപ്പില്‍ ഭാസി ജനിച്ചത്. തിരുവനന്തപുരം ആയുര്‍വേദ കോളെജില്‍ നിന്നു വൈദ്യകലാനിധി പാസ്സായി. സംസ്കൃതവും അഭ്യസിച്ചു. 1940 മുതല്‍ 1950 വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഭൂവുടമകള്‍ക്കെതിരെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവ സമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസില്‍ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ് "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം ഭാസി എഴുതുന്നത്. സോമന് എന്ന അപര നാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത്. കെ.പി.എ.സി. എന്ന പ്രസിദ്ധമായ നാടകസംഘത്തിന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാള്‍. കെ.പി.എ.സിയുടെ ആഭിമുഖ്യത്തല്‍ 1952 ഡിസംബര്‍ 6 ന്കൊല്ലം ജില്ലയിലെ ചവറയിലാണ് ഈ നാടകം ആദ്യമായി അരങ്ങേറിയത്. കേരള നാടക രംഗത്ത് ഒരു വന്‍ ചുവടുവെപ്പ് നടത്താന്‍ കെ.പി.എ.സിയെ ഈ നാടകം സഹായിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി രാഷ്ട്രീയജീവിതമാരംഭിച്ച ഭാസി ഒരു ദശവര്‍ഷം ഒളിവില്‍ പ്രവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ കെട്ടിപ്പടുക്കുന്നതില്‍ നാടകങ്ങള്‍ വഴി മികച്ച സംഭാവന നല്‍കിയിട്ടുണ്ട്. കേരള നിയമസഭാംഗം.1945-ല്‍ ആദ്യ നാടകം അരങ്ങേറി- "മുന്നേറ്റം". ശൂദ്രകന്റെ 'മൃച്ഛകടികം' പുതിയ രീതിയില്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ `അഭിജ്ഞാനശാകുന്തളം' നാടകം 'ശകുന്തള' എന്ന പേരില്‍ ഗദ്യ നാടകമായി അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 1968-ല്‍ നാടകങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ് അശ്വമേധത്തിനു ലഭിച്ചു. ഒട്ടുമിക്ക നാടകങ്ങളും ചലച്ചിത്രമായി. ഏതാനും ചെറുകഥകളും ഒളിവിലെ ഓര്‍മകള്‍ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നാടകനടനായിരുന്ന തോപ്പില്‍ കൃഷ്ണപിള്ള സഹോദരനാണ്. ചലച്ചിത്ര സംവിധായകള്‍ അജയന് പുത്രനാണ്.
പ്രധാന നാടകങ്ങള്‍
- മുടിയനായ പുത്രന്
- മൂലധനം
- അശ്വമേധം
- ശരശയ്യ
- പുതിയ ആകാശം പുതിയ ഭൂമി
- തുലാഭാരം
- കയ്യും തലയും പുറത്തിടരുത്
- പാഞ്ചാലി
- സര്‍വേക്കല്ല്
- രജനി
- ഇന്നലെ ഇന്നു നാളെ
- സൂക്ഷിക്കുക, ഇടതു വശം ചേര്‍ന്ന് പോകുക
ഒളിവിലെ ഓര്‍മ്മകളിലെ ചില ഭാഗങ്ങള്‍
തുലാഭാരത്തിലെ ഒരു രംഗം
അവലംബം
- http://en.wikipedia.org/wiki/Thoppil_ഭാസി
- ^ "Path-breaking plays". Frontline. 2001-05-12. Retrieved 2008-11-16.
- Thoppil Bhasi at IMDb
- http://www.metromatinee.com/News/Ningalenne%20Communistakki%20Thoppil%20Bhasi%E2%80%99s%20classic%20to%20Develop-155-1
- http://www.thehindu.com/life-and-style/metroplus/article822028.ece




best kanna best!!!!good work yaar...
ReplyDeletethanks sreejith.......
ReplyDelete