Saturday, February 19, 2011

പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്‌

പരീക്ഷാമാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസ്സ്‌

സ്ഥലം                 : എസ് . എന്‍ . ഡി . പി. സംസ്കൃത ഹൈസ്കൂള്‍ 
തീയതി               : 2011  ഫെബ്രുവരി 12

ഉദ്ഘാടകന്‍        : ശ്രീ.എന്‍.സത്യശീലന്‍
                         (ബഹു.വള്ളികുന്നം ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡ്ണ്റ്റ്‌)
ക്ളാസ്സ്‌ നയിച്ചത്‌ : ശ്രീ. സുനില്‍ ഡി കുരുവിള 





                     രാവിലെ 8.30 നു നാട്ടിന്‍പുറം സാംസ്കാരിക വേദി പ്രസിഡണ്റ്റ്‌ ശ്രീ. കണ്ണന്‍. എം.പി യുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച ഉദ്ഘാടന യോഗത്തില്‍ സംഘടനയുടെ സെക്രട്ടറി ശ്രീ. വൈശാഖ്‌ സ്വാഗതം ആശംസിച്ചു. യോഗത്തിണ്റ്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീ. എന്‍. സത്യശീലന്‍ നിര്‍വ്വഹിക്കുകയും വള്ളികുന്നം പോലെ സാംസ്കാരിക പ്രബുദ്ധമായ ഒരു പ്രദേശത്ത്‌ നാട്ടിന്‍പുറം സാംസ്കാരിക വേദിയുടെ പ്രസക്തിയെപറ്റി യും അതിനു പൊതു സമൂഹത്തില്‍ വരുത്തുവാന്‍ കഴി യുന്ന മാറ്റങ്ങളെ കുറിച്ചും  അതിനൊപ്പം ഇത്തരം ക്ലാസ്സുകള്‍ നാട്ടിന്‍പുറത്തെ കുട്ടികള്‍ക്കു ലഭ്യമാക്കേണ്ടതിണ്റ്റെ ആവശ്യകതയെ കുറിച്ചും  പ്രതിപാദിച്ചു.

                     തുടര്‍ന്നു സംസ്കൃത ഹൈസ്കൂള്‍ അദ്ധ്യാപകനും സ്റ്റാഫ്‌ സെക്രട്ടറിയുമാ യ ശ്രീ.സാബു.ബി, നാട്ടിന്‍പുറം സാംസ്കാരിക വേദി രക്ഷാധികാരി ശ്രീ. ടി. രഞ്ജിത്ത്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭരണ സമിതി അംഗം ശ്രീ. ചന്ദ്രജിത്ത്‌.ആര്‍. എസ്  കൃതജ്ഞത രേഖപ്പെടുത്തിയതോടുകൂടി യോ ഗ നടപടികള്‍ അവസാനിച്ചു.

                     09.30 നു ശ്രീ. സുനില്‍ ഡി കുരുവിള നയിച്ച പരീക്ഷ മാര്‍ഗ്ഗ നിറ്‍ദ്ദേശ ക്ലാസ്സ്‌ ആരംഭിച്ചു. പ്രസ്തുത ക്ലാസില്‍ സുനില്‍ സാര്‍ വിദ്യാര്‍ത്ഥികള്‍ക്കു വിദ്യാഭാസത്തില്‍ പരീക്ഷയുടെ സ്ഥാനം, അതിനെ എങ്ങനെ സരളമായി നേരിടാം എന്നീ വിഷയങ്ങളില്‍ നല്ലൊരു അവബോധം നല്‍കുകയും  വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു.

                     ബഹു.എസ് . എന്‍ . ഡി . പി. സംസ്കൃത ഹൈസ്കൂള്‍  മാനേജര്‍ ശ്രീ. ബാലചന്ദ്രന്‍ സാര്‍  ഈ പരിപാടിയില്‍ ആദ്യാവസാനം പങ്കുകൊണ്ട്‌ തണ്റ്റെ ശ്രദ്ധേയമായ സാനിധ്യം കൊണ്ടു നാട്ടിന്‍പുറം സാംസ്കാരിക വേദിയെ  അനുഗ്രാഹിക്കുകയും തണ്റ്റെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
                    
                    ശ്രീ. സനല്‍ സാര്‍, മറ്റു  അദ്ധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികളുടെ നിറഞ്ഞ സദസ്സ്‌ എന്നിവയാല്‍ ഈ ക്ളാസ്സ്‌ ധന്യമായി......














പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

Tuesday, February 15, 2011

പരീക്ഷാമാര്‍ഗനിര്‍ദേശ ക്ലാസ്സ്:മാതൃഭൂമി ദിനപത്രം ,ആലപ്പുഴ, പ്രാദേശിക വാര്‍ത്തകള്‍ ,വള്ളികുന്നം ,പരീക്ഷാമാര്‍ഗനിര്‍ദേശ ക്ലാസ്സ്

താഴെ ഉള്ള ലിങ്ക് ല്‍ ക്ലിക്ക് ചെയ്തു വായിക്കു.........

Check out Alappuzha District News,vallikunnam Local News,ആലപ്പുഴ ,വള്ളികുന്നം ,പരീക്ഷാമാര്‍ഗനിര്‍ദേശ ക്ലാസ്സ് ,Kerala - Mathrubhumi



വള്ളികുന്നം ഗ്രാമപഞ്ചായത്ത്

വള്ളികുന്നം ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍  ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍  വരുന്ന ഒരു പഞ്ചായത്താണ് 21.37 ച.കി.മീ വിസ്തൃതിയുള്ള വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത്.
അതിരുകള്‍ 
  • കിഴക്ക് - താമരക്കുളം പഞ്ചായത്ത് 
  • പടിഞ്ഞാറു - ഓച്ചിറ, കൃഷ്ണപുരം പഞ്ചായത്തുകള്‍ 
  • വടക്ക് - ഭരണിക്കാവ് താമരക്കുളം പഞ്ചായത്തുകള്‍
  • തെക്ക്‌ - തഴവ പഞ്ചായത്ത്
വാര്‍ഡുകള്‍ 
  1. ചൂനാട്
  2. ഇലിപ്പകുളം
  3. വള്ളികുന്നം
  4. പുത്തഞ്ചന്ത
  5. പടയണിവട്ടം
  6. പരിയാരത്ത്‌കുളങ്ങര
  7. മലമേല്‍ചന്ത
  8. കടുവിനാല്‍
  9. കാഞ്ഞിരത്തുംമൂട്
  10. താളീരാടി
  11. കൊണ്ടോടിമുകള്‍
  12. കാമ്പിശ്ശേരി
  13. തെക്കേമുറി
  14. കന്നിമേല്‍
  15. വാളാച്ചാല്‍
  16. കടുവിങ്കല്‍
  17. കാരഴ്മ
  18. വട്ടയ്ക്കാട്
സ്ഥിതി വിവരകണക്കുകള്‍ 


ജില്ലആലപ്പുഴ
ബ്ലോക്ക്ഭരണിക്കാവ്
വിസ്തീര്ണ്ണം23.37 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ27,483
പുരുഷന്മാര്‍ 13,261
സ്ത്രീകള്‍ 14,222
ജനസാന്ദ്രത1286
സ്ത്രീ : പുരുഷ അനുപാതം1072
സാക്ഷരത93%
കടപ്പാട്: 

  • http://www.trend.kerala.gov.in
  • http://lsgkerala.in/vallikunnampanchayat
  • Census data ൨൦൦൧
  • http://ml.wikipedia.org