Saturday, August 6, 2011

Crude oil price:Hidden Facts

I knew it is a hot topic since everyday government and oil companies throwing fire on common men's mind by quoting crude oil price and removal or restriction of subsidy on petroleum products. The latest news is withdrawal of subsidy which is using for motor cars and other private purposes. But the government wont forget that there are some  people, they don't have a two wheeler and uses taxi cars for their unavoidable situations such as hospital etc. People protests against each price hike but it ends in the magnified mathematics (playing with maths) of union petroleum minister or finance minister.In this discussion I'm pointing out certain facts which cleverly hiding from people by these companies.
It is an acceptable fact that the neither the oil companies nor the govt giving open data to public or even to financial experts regarding the crude oil price calculation. Oil companies jointly fixes a price and submitting to government. Also govt approves it. The hidden secrets are,

  • The effective(Actual) crude oil price is different from govt publishing rate.


It is a fact that India importing petroleum to fulfill her oil needs. But how much?
70% of total need. ie, 30 % is fulfilling from our own source (Indian Basket).
We are importing petroleum of two grades viz, Dubai-Oman grade (67.6% of import) and Brent grade (32.4%)
(Nb:It is grading system and doesn't containing the meaning that it is importing from Dubai or Oman)
Then all these grades have same price?
No.Its not possible. Indian basket is the cheapest one. Oman-Dubai grade will be costlier than Indian basket but cheaper than Brent grade.
Govt normally publishing  price of Brent grade crude oil as International price.But the fact is it represents the price of only 22.68% of total crude oil and remaining 77.32% of total crude is available to our companies at a lower price rate.
Another fact is India has long term agreement with oil exporting countries (Eg: Iran).
From this countries India importing a standard quantity  of oil at a predetermined price regularly. This standard quantity has a relation to  India's base oil needs. The remaining quantity is buying from International market with price bargaining.
So the International price directly affects only a portion of our import.
  • High tax rate
The image clearly shows the effect of different factors in fuel price of US and India. In India about 58% of overall fuel cost is tax while in us the tax is only 36% of overall price. 


From the website of Indian Oil Corporation highest crude oil price is 116.89$ (for one barrel). Let us take exchange rate as 1$=44 INR.Here we are taking the price of Brent grade.


1 barrel=42gallon=158.76litr


for 1 barrel, it is 116.89$ so for 1 litr it is 32.396 INR


But the price of gasoline in this July was Rs 68.62.According to various oil field experts the refining cost of gasoline is below 1rs/litr. Then how the selling price became even double the row value? This comes from the contribution of excise duty,educational sess,dealer commission (rs 1.05/litr),state tax, customs duty and Transportation charge(rs-max 6/litr).

  • Whether our oil companies are in huge loss?
yes.Our govt says it. But the media reports shows IOC had a profit of 696 crore in the last financial quarter.
Then the word loss means?
Loss means loss in profit or decrease in expected profit. It will be a joke if our public sector companies  are working only for making  huge profit. Their capital investment is our tax. So everyone of us is a share holder of these companies.Now these companies giving huge price hike as return to us .


Whether it is acceptable?
?
?
? 

Please share your views....

Sunday, June 19, 2011

ലോക പരിസ്ഥിതി ദിനം :നാട്ടിന്‍പുറം

നാട്ടിന്‍പുറം നാടിനും പ്രകൃതിയ്ക്കും ഒപ്പം.........
സ്കൂളുകളില്‍ പൊതു സ്ഥലങ്ങളിലും വൃക്ഷ തൈകള്‍ നട്ടുകൊണ്ട് നാട്ടിന്‍പുറം സാംസ്കാരിക വേദി ലോക പരിസ്ഥിതി ദിന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുകൊണ്ടു.............



മണക്കാട്. എല്‍ .പി. എസ്സ്

വള്ളികുന്നം ഗവ : ആശുപത്രി

 എസ് . എന്‍ . ഡി . പി. സംസ്കൃത ഹൈസ്കൂള്‍ 

പോലീസ് സ്റ്റേഷന്‍

വള്ളികുന്നം ഗവ : ആശുപത്രി


Monday, May 30, 2011

ലോക പരിസ്ഥിതി ദിനം


"നമ്മള്‍ ഈ ഭൂമി നമ്മുടെ പൂര്‍വികരില്‍ നിന്നും സ്വായത്തമാക്കിയതല്ല, 
പക്ഷെ 
നമ്മുടെ പിന്‍ഗാമികളില്‍ നിന്നും കടം കൊണ്ടതാണ് ."

ഇതു ഒരു അമേരിക്കന്‍ പഴംചോല്ല് ആണ്.പതിരില്ലാത്ത ഈ പഴംചോല്ല് നമ്മോട് പറയുന്ന ഒരു സത്യമുണ്ട് ഈ മണ്ണിന്റെ,ഈ ജലത്തിന്റെ, ഈ വായുവിന്റെ ഓരോ നേട്ടത്തിനും കൊട്ടത്തിനും നാം നമ്മുടെ വരും തലമുറകളോട് കണക്കു പറയേണ്ടിവരും എന്ന്.

ജൂണ്‍ 5 ലോകമെമ്പാടും പരിസ്ഥിതി ദിനമായി ആചരിക്കുമ്പോള്‍ ഒരു ഭാരതിയന്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വത്തങ്ങളും കുടുകയാണ്.കാരണം ഈ പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാഷ്ട്രം നമ്മുടെ ഇന്ത്യ ആണു. 1.2 ബില്യണ്‍ അദിവസിക്കുന്ന ഭാരതം പുലര്‍ത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ആണു നമ്മളെ ഈ അംഗീകാരത്തിലേക്ക് നയിച്ചത്.

(തുടരും)

Thursday, April 21, 2011

ഇനിയും ഈ കൊലയാളിയെ നമുക്കു വേണൊ?

താഴെ കാണുന്ന ചിത്രങ്ങള്‍ക്കും നിസ്സഹായരായ ഈ ജീവിക്കുന്ന രക്തസാക്ഷികളുടെ ജീവിതത്തിനും അപ്പുറം എന്തു തെളിവുകള്‍ ആണു എന്‍ഡൊസള്‍ഫാന്‍ നിരോധിക്കാന്‍ നമ്മുടെ സറ്‍ക്കാരിനും ഉദ്യോഗസ്ഥ യജമാനന്‍മാര്‍ക്കും ആവശ്യം????????????
















Read more



Monday, March 21, 2011

കാമ്പിശ്ശേരി കരുണാകരന്‍


******************
കാമ്പിശ്ശേരി ഒരു ബഹുമുഖ പ്രതിഭയായിരുന്നു.വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചു.തൊട്ടതെല്ലാം പൊന്നാക്കുന്ന വ്യക്തിവൈഭവമായിരുന്നു അത്‌. രഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകന്‍ നിയമസഭാ സാമാജികന്‍ ,പത്രാധിപര്‍,നടന്‍ എന്നീ നിലകളില്‍ എല്ലാം കാമ്പിശ്ശേരി മറ്റുള്ളവരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.

വിപ്ളവകാരിയായ പിതാവിണ്റ്റെ വിപ്ളവകാരിയായ മകനായിരുന്നു കാമ്പിശ്ശേരി കരുണാകരന്‍.സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ കരുണാകരന്‌ എന്നും മാതൃകയായിരുന്നത്‌ പിതാവായ കൊച്ചിക്കോ ചന്നാര്‍ തന്നെയായിരുന്നു.ജീവിതകാലം മുഴുവന്‍ ആ പൈതൃകത്തേ ദീപ്തമാക്കിയ കാമ്പിശ്ശേരി ഒടുവില്‍ അന്ത്യവിശ്രമംകോള്ളാന്‍ ആഗ്രഹിച്ചതും പിതാവിനെ അടക്കം ചെയ്ത കൂവളത്തറയില്‍ തന്നെയാണ്‌.
മദ്രാസ്‌ മെട്രികൂലേഷന്‍ പാസായതിനെ തുടര്‍ന്ന് തിരുവനന്തപുരം സംസ്കൃത കോളേജില്‍ ചേര്‍ന്ന കരുണാകരന്‍ അവിടെ ഫൈനല്‍ ഏയറില്‍ പഠിക്കുമ്പൊള്‍ ആണ്‌ ദേശീയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത്‌ ജയില്‍ വാസം അനുഭവിച്ചത്‌.വിദ്യഭ്യസം അവസാനിപ്പിച്ച്‌ നാട്ടില്‍ എത്തിയ കമ്പിശ്ശേരി 1948 വരെ കോണ്‍ഗ്ര്‍സിണ്റ്റെ സജീവ പ്രവര്‍ത്തകനായിരുന്നു.സ്വതന്ത്രീയാനന്തരം കോണ്‍ഗ്രസ്‌ ഹൈകമാന്‍ഡ്ന്റെ നിലപാടിനെ ചോദ്യം ചെയ്ത കാമ്പിശ്ശേരി വള്ളികുന്നത്ത്‌ നിയമലംഘനം സംഘടിപ്പിക്കുകയുണ്ടായി ,തുടര്‍ന്ന് എല്ലാ കോണ്‍ഗ്രസ്‌ ബന്ധങ്ങളും ഉപേക്ഷിച്ച്‌ അദ്ദേഹം തോപ്പില്‍ ഭാസി മുതലായവര്‍ ചേര്‍ന്നു ഏടതു പക്ഷ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ,കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനത്തിണ്റ്റെ മുന്നണിപ്പോരാളിയായി മാറുകയും ചെയ്തു.

************************************************************************************

Thursday, March 17, 2011

നാട്ടിന്‍പുറം സാംസ്കാരിക വേദി ബ്ളോഗ്‌ ഉദ്ഘാടനവും ലോഗൊ പ്രകാശനവും

പ്രിയ സുഹൃത്തേ ,
ഈ ബ്ലോഗിന്‍റെ ഔദ്യോഗികമായ ഉദ്ഘാടനവും നാട്ടിന്‍പുറം സാംസ്കാരിക വേദിയുടെ ലോഗോ പ്രകാശനകര്‍മ്മവും 2011 മാര്‍ച്ച്‌ 12 ശനിയാഴ്ച വൈകുന്നേരം 3.30 നു വള്ളികുന്നം, അരീക്കര എല്‍. പി. എസ്‌ ല്‍ വച്ച് നടന്നു. ശ്രീ. ഭാസ്കരനാചാരി സാര്‍ ഉദ്ഘാടനം  ചെയ്ത   പ്രസ്തുത ചടങ്ങില്‍വച്ച്  ബഹുമാനപ്പെട്ട ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്റ്റു  ശ്രീ. വി . വിനോദ് ലോഗോ   പ്രകാശനവും ശ്രീ. അനില്‍ നീണ്ടകര ബ്ലോഗിന്‍റെ ഉദ്ഘാടനവും  നിര്‍വഹിച്ചു.










Saturday, March 12, 2011

എന്‍റെ ഒരുനാള്‍


രചന  :  കലവൂര്‍ ശ്രീകുമാര്‍

പ്രഭാതം ഒരു ദിനം എന്നൊടു ചോദിച്ചു
നീ ഈ ലോകത്തു എന്തൊക്കെ കാണുന്നുവെന്ന്
വ്യക്തമായി ഒന്നും കാണുന്നില്ലെന്നും
എണ്റ്റെ ഹൃദയം സ്പന്ദിച്ചു
മദ്യാഹ്നം എന്നൊടു ചോദിച്ചു
എന്തൊക്കെ കണ്ടുവെന്ന്
ഞാന്‍ മെല്ലെ മന്ത്രിച്ചു
എന്തൊക്കെയൊ കാനുന്നുണ്ടുവെന്ന്
സായാഹ്നം എന്നൊടു ചോദിച്ചപ്പോള്‍
ഞാന്‍ ഒത്തിരി കണ്ടുവെന്നു ഉറക്കെ പറഞ്ഞു
പക്ഷെ
എണ്റ്റെ സ്വരങ്ങല്‍ പുറത്തേക്കു വന്നില്ല
സൂര്യണ്റ്റെ പൊന്‍ കിരണം എന്നെ ആര്‍ദ്രമായി തലോടി, പിന്നെ......

മെല്ലെ മെല്ലെ കൈകള്‍ വിശിമറഞ്ഞു
പ്രകൃതിയുടെ കവിളുകള്‍ വാടി
ഇരുളിണ്റ്റെ കറുത്തകരിംബടംഎണ്റ്റെ മേനിയെ മറച്ചു........

എന്‍റെ നാട്‌

രചന   :  വൈശാഖ്‌ .വിശ്വനാഥ് 


ന്ദമാരുതന്‍ തന്‍ അലകള്‍ ഒഴുകും,
സൌമ്യ ഭാവിനിയെന്‍ നാടു.......
വിശ്വസംസ്കാരത്തിന്‍ ഉറവകിനിയും,
മാമലതന്‍ മേട്‌.......
കേള്‍ക്കാം ദൂരെയാകൊയ്ത്തുപാട്ട്‌,
ധരണിയും മനുഷ്യനും ചേര്‍ന്നപാട്ട്‌......
നാളത്തെ സ്വപ്നങ്ങള്‍ ചേര്‍ത്തുകെട്ടി,
ഇന്നവര്‍ പാടുന്ന ആത്മഗീതം............

ആരേ നീ തേടുന്നു പൂവെ


രചന   :  വൈശാഖ്‌ .വിശ്വനാഥ് 

ആരേ നീ തേടുന്നു പൂവെ
ചുറ്റുമാരെ നീ തേടുന്നു പൂവേ,
കാലമാം തണലില്‍ നീ വിരിഞ്ഞപ്പൊഴൊ,
കാണുവാനവനില്ല പൂവേ,
താരാട്ടുമന്യമായാ ബാല്യമണയുന്നൊ,
നഷ്ടസ്നേഹമരുവിലീ പൂച്ചെടി-
വാര്‍ദ്ധക്യമില്ലാത്ത സ്മരണതന്‍ പുഞ്ചിരി.......

(പ്രചോദനം : മാമ്പഴം കവിത )


Friday, March 4, 2011

തോപ്പില്‍ ഭാസി




മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്നു തോപ്പില്‍   ഭാസി (1925 – 1992). യഥാര്‍ത്ഥനാമം ഭാസ്കരന്‍ പിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി"  എന്ന നാടകം മലയാള നാടക ചരിത്രത്തില്‍ അവിസ്മരണീയമായ ഒന്നാണ്‌.

ആലപ്പുഴ ജില്ലയിലെ വള്ളികുന്നം എന്ന കൊച്ചു ഗ്രാമത്തിലാണ്‌ തോപ്പില്‍ ഭാസി ജനിച്ചത്. തിരുവനന്തപുരം ആയുര്‍വേദ കോളെജില്‍ നിന്നു വൈദ്യകലാനിധി പാസ്സായി. സംസ്കൃതവും അഭ്യസിച്ചു. 1940 മുതല്‍ 1950 വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഭൂവുടമകള്‍ക്കെതിരെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവ സമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസില്‍ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ്‌ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം ഭാസി എഴുതുന്നത്. സോമന്‍ എന്ന അപര നാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത്. കെ.പി.എ.സി. എന്ന പ്രസിദ്ധമായ നാടകസംഘത്തിന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാള്‍. കെ.പി.എ.സിയുടെ ആഭിമുഖ്യത്തല്‍ 1952 ഡിസംബര്‍ 6 ന്‌കൊല്ലം ജില്ലയിലെ ചവറയിലാണ്‌ ഈ നാടകം ആദ്യമായി അരങ്ങേറിയത്. കേരള നാടക രംഗത്ത് ഒരു വന്‍ ചുവടുവെപ്പ് നടത്താന്‍ കെ.പി.എ.സിയെ ഈ നാടകം സഹായിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി രാഷ്ട്രീയജീവിതമാരംഭിച്ച ഭാസി ഒരു ദശവര്‍ഷം ഒളിവില്‍ പ്രവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ കെട്ടിപ്പടുക്കുന്നതില്‍ നാടകങ്ങള്‍ വഴി മികച്ച സംഭാവന നല്കിയിട്ടുണ്ട്. കേരള നിയമസഭാംഗം.1945-ല്‍ ആദ്യ നാടകം അരങ്ങേറി- "മുന്നേറ്റം". ശൂദ്രകന്റെ 'മൃച്ഛകടികം' പുതിയ രീതിയില്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ `അഭിജ്ഞാനശാകുന്തളം' നാടകം  'ശകുന്തള' എന്ന പേരില്‍ ഗദ്യ നാടകമായി അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 1968-ല്‍ നാടകങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ് അശ്വമേധത്തിനു ലഭിച്ചു. ഒട്ടുമിക്ക നാടകങ്ങളും ചലച്ചിത്രമായി. ഏതാനും ചെറുകഥകളും ഒളിവിലെ ഓര്‍മകള്‍ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നാടകനടനായിരുന്ന തോപ്പില്‍ കൃഷ്ണപിള്ള സഹോദരനാണ്. ചലച്ചിത്ര സംവിധായകള്‍ അജയന്‍ പുത്രനാണ്.

പ്രധാന നാടകങ്ങള്‍ 

  • മുടിയനായ പുത്രന്‍
  • മൂലധനം
  • അശ്വമേധം
  • ശരശയ്യ
  • പുതിയ ആകാശം പുതിയ ഭൂമി
  • തുലാഭാരം
  • കയ്യും തലയും പുറത്തിടരുത്
  • പാഞ്ചാലി
  • ര്‍വേക്കല്ല്
  • രജനി
  • ഇന്നലെ ഇന്നു നാളെ
  • സൂക്ഷിക്കുക, ഇടതു വശം ചേര്‍ന്ന് പോകുക

ഒളിവിലെ ഓര്‍മ്മകളിലെ ചില ഭാഗങ്ങള്‍ 


    തുലാഭാരത്തിലെ ഒരു രംഗം 


    അവലംബം



    Saturday, February 19, 2011

    പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്‌

    പരീക്ഷാമാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസ്സ്‌

    സ്ഥലം                 : എസ് . എന്‍ . ഡി . പി. സംസ്കൃത ഹൈസ്കൂള്‍ 
    തീയതി               : 2011  ഫെബ്രുവരി 12

    ഉദ്ഘാടകന്‍        : ശ്രീ.എന്‍.സത്യശീലന്‍
                             (ബഹു.വള്ളികുന്നം ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡ്ണ്റ്റ്‌)
    ക്ളാസ്സ്‌ നയിച്ചത്‌ : ശ്രീ. സുനില്‍ ഡി കുരുവിള 





                         രാവിലെ 8.30 നു നാട്ടിന്‍പുറം സാംസ്കാരിക വേദി പ്രസിഡണ്റ്റ്‌ ശ്രീ. കണ്ണന്‍. എം.പി യുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച ഉദ്ഘാടന യോഗത്തില്‍ സംഘടനയുടെ സെക്രട്ടറി ശ്രീ. വൈശാഖ്‌ സ്വാഗതം ആശംസിച്ചു. യോഗത്തിണ്റ്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീ. എന്‍. സത്യശീലന്‍ നിര്‍വ്വഹിക്കുകയും വള്ളികുന്നം പോലെ സാംസ്കാരിക പ്രബുദ്ധമായ ഒരു പ്രദേശത്ത്‌ നാട്ടിന്‍പുറം സാംസ്കാരിക വേദിയുടെ പ്രസക്തിയെപറ്റി യും അതിനു പൊതു സമൂഹത്തില്‍ വരുത്തുവാന്‍ കഴി യുന്ന മാറ്റങ്ങളെ കുറിച്ചും  അതിനൊപ്പം ഇത്തരം ക്ലാസ്സുകള്‍ നാട്ടിന്‍പുറത്തെ കുട്ടികള്‍ക്കു ലഭ്യമാക്കേണ്ടതിണ്റ്റെ ആവശ്യകതയെ കുറിച്ചും  പ്രതിപാദിച്ചു.

                         തുടര്‍ന്നു സംസ്കൃത ഹൈസ്കൂള്‍ അദ്ധ്യാപകനും സ്റ്റാഫ്‌ സെക്രട്ടറിയുമാ യ ശ്രീ.സാബു.ബി, നാട്ടിന്‍പുറം സാംസ്കാരിക വേദി രക്ഷാധികാരി ശ്രീ. ടി. രഞ്ജിത്ത്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭരണ സമിതി അംഗം ശ്രീ. ചന്ദ്രജിത്ത്‌.ആര്‍. എസ്  കൃതജ്ഞത രേഖപ്പെടുത്തിയതോടുകൂടി യോ ഗ നടപടികള്‍ അവസാനിച്ചു.

                         09.30 നു ശ്രീ. സുനില്‍ ഡി കുരുവിള നയിച്ച പരീക്ഷ മാര്‍ഗ്ഗ നിറ്‍ദ്ദേശ ക്ലാസ്സ്‌ ആരംഭിച്ചു. പ്രസ്തുത ക്ലാസില്‍ സുനില്‍ സാര്‍ വിദ്യാര്‍ത്ഥികള്‍ക്കു വിദ്യാഭാസത്തില്‍ പരീക്ഷയുടെ സ്ഥാനം, അതിനെ എങ്ങനെ സരളമായി നേരിടാം എന്നീ വിഷയങ്ങളില്‍ നല്ലൊരു അവബോധം നല്‍കുകയും  വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു.

                         ബഹു.എസ് . എന്‍ . ഡി . പി. സംസ്കൃത ഹൈസ്കൂള്‍  മാനേജര്‍ ശ്രീ. ബാലചന്ദ്രന്‍ സാര്‍  ഈ പരിപാടിയില്‍ ആദ്യാവസാനം പങ്കുകൊണ്ട്‌ തണ്റ്റെ ശ്രദ്ധേയമായ സാനിധ്യം കൊണ്ടു നാട്ടിന്‍പുറം സാംസ്കാരിക വേദിയെ  അനുഗ്രാഹിക്കുകയും തണ്റ്റെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
                        
                        ശ്രീ. സനല്‍ സാര്‍, മറ്റു  അദ്ധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികളുടെ നിറഞ്ഞ സദസ്സ്‌ എന്നിവയാല്‍ ഈ ക്ളാസ്സ്‌ ധന്യമായി......














    പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ