
******************
കാമ്പിശ്ശേരി ഒരു ബഹുമുഖ പ്രതിഭയായിരുന്നു.വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചു.തൊട്ടതെല്ലാം പൊന്നാക്കുന്ന വ്യക്തിവൈഭവമായിരുന്നു അത്. രഷ്ട്രീയ സാംസ്കാരിക പ്രവര്ത്തകന് നിയമസഭാ സാമാജികന് ,പത്രാധിപര്‍,നടന് എന്നീ നിലകളില്‍ എല്ലാം കാമ്പിശ്ശേരി മറ്റുള്ളവരില്‍ നിന്നും വേറിട്ടു നില്ക്കുന്നു.
വിപ്ളവകാരിയായ പിതാവിണ്റ്റെ വിപ്ളവകാരിയായ മകനായിരുന്നു കാമ്പിശ്ശേരി കരുണാകരന്.സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ കരുണാകരന് എന്നും മാതൃകയായിരുന്നത് പിതാവായ കൊച്ചിക്കോ ചന്നാര്‍ തന്നെയായിരുന്നു.ജീവിതകാലം മുഴുവന്‍ ആ പൈതൃകത്തേ ദീപ്തമാക്കിയ കാമ്പിശ്ശേരി ഒടുവില്‍ അന്ത്യവിശ്രമംകോള്ളാന് ആഗ്രഹിച്ചതും പിതാവിനെ അടക്കം ചെയ്ത കൂവളത്തറയില്‍ തന്നെയാണ്.
മദ്രാസ് മെട്രികൂലേഷന് പാസായതിനെ തുടര്‍ന്ന് തിരുവനന്തപുരം സംസ്കൃത കോളേജില്‍ ചേര്‍ന്ന കരുണാകരന് അവിടെ ഫൈനല്‍ ഏയറില്‍ പഠിക്കുമ്പൊള് ആണ് ദേശീയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചത്.വിദ്യഭ്യസം അവസാനിപ്പിച്ച് നാട്ടില്‍ എത്തിയ കമ്പിശ്ശേരി 1948 വരെ കോണ്ഗ്ര്സിണ്റ്റെ സജീവ പ്രവര്‍ത്തകനായിരുന്നു.സ്വതന്ത്രീയാനന്തരം കോണ്‍ഗ്രസ് ഹൈകമാന്ഡ്ന്റെ നിലപാടിനെ ചോദ്യം ചെയ്ത കാമ്പിശ്ശേരി വള്ളികുന്നത്ത് നിയമലംഘനം സംഘടിപ്പിക്കുകയുണ്ടായി ,തുടര്‍ന്ന് എല്ലാ കോണ്‍ഗ്രസ് ബന്ധങ്ങളും ഉപേക്ഷിച്ച് അദ്ദേഹം തോപ്പില്‍ ഭാസി മുതലായവര്‍ ചേര്‍ന്നു ഏടതു പക്ഷ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ,കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിണ്റ്റെ മുന്നണിപ്പോരാളിയായി മാറുകയും ചെയ്തു.
************************************************************************************
ശ്രീജിത്ത്, വളരെ നന്നായിരിക്കുന്നു..കൂടുതല്‍ പൊസ്റ്റുകള്‍ ശ്രീജിത്തില്‍ നിന്നും പ്രതീക്ഷിക്കുന്നു....
ReplyDeleteസസ്നേഹം,
ചന്ദ്രജിത്ത്
തീര്‍ച്ചയയും ,എന്നെ കൊണ്ട് ആവുന്നതു ഞാന്‍ പോസ്റ്റ് ചെയ്യും
ReplyDelete