പരീക്ഷാമാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസ്സ്
സ്ഥലം : എസ് . എന്‍ . ഡി . പി. സംസ്കൃത ഹൈസ്കൂള്‍
തീയതി : 2011 ഫെബ്രുവരി 12
ഉദ്ഘാടകന്‍ : ശ്രീ.എന്‍.സത്യശീലന്
(ബഹു.വള്ളികുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ്ണ്റ്റ്)
ക്ളാസ്സ് നയിച്ചത് : ശ്രീ. സുനില്‍ ഡി കുരുവിള
രാവിലെ 8.30 നു നാട്ടിന്‍പുറം സാംസ്കാരിക വേദി പ്രസിഡണ്റ്റ് ശ്രീ. കണ്ണന്. എം.പി യുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച ഉദ്ഘാടന യോഗത്തില്‍ സംഘടനയുടെ സെക്രട്ടറി ശ്രീ. വൈശാഖ് സ്വാഗതം ആശംസിച്ചു. യോഗത്തിണ്റ്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീ. എന്‍. സത്യശീലന് നിര്‍വ്വഹിക്കുകയും വള്ളികുന്നം പോലെ സാംസ്കാരിക പ്രബുദ്ധമായ ഒരു പ്രദേശത്ത് നാട്ടിന്‍പുറം സാംസ്കാരിക വേദിയുടെ പ്രസക്തിയെപറ്റി യും അതിനു പൊതു സമൂഹത്തില്‍ വരുത്തുവാന്‍ കഴി യുന്ന മാറ്റങ്ങളെ കുറിച്ചും അതിനൊപ്പം ഇത്തരം ക്ലാസ്സുകള്‍ നാട്ടിന്‍പുറത്തെ കുട്ടികള്‍ക്കു ലഭ്യമാക്കേണ്ടതിണ്റ്റെ ആവശ്യകതയെ കുറിച്ചും പ്രതിപാദിച്ചു.
തുടര്‍ന്നു സംസ്കൃത ഹൈസ്കൂള്‍ അദ്ധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമാ യ ശ്രീ.സാബു.ബി, നാട്ടിന്‍പുറം സാംസ്കാരിക വേദി രക്ഷാധികാരി ശ്രീ. ടി. രഞ്ജിത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭരണ സമിതി അംഗം ശ്രീ. ചന്ദ്രജിത്ത്.ആര്. എസ് കൃതജ്ഞത രേഖപ്പെടുത്തിയതോടുകൂടി യോ ഗ നടപടികള്‍ അവസാനിച്ചു.
09.30 നു ശ്രീ. സുനില്‍ ഡി കുരുവിള നയിച്ച പരീക്ഷ മാര്‍ഗ്ഗ നിറ്ദ്ദേശ ക്ലാസ്സ് ആരംഭിച്ചു. പ്രസ്തുത ക്ലാസില്‍ സുനില്‍ സാര്‍ വിദ്യാര്‍ത്ഥികള്‍ക്കു വിദ്യാഭാസത്തില്‍ പരീക്ഷയുടെ സ്ഥാനം, അതിനെ എങ്ങനെ സരളമായി നേരിടാം എന്നീ വിഷയങ്ങളില്‍ നല്ലൊരു അവബോധം നല്‍കുകയും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു.
ബഹു.എസ് . എന്‍ . ഡി . പി. സംസ്കൃത ഹൈസ്കൂള്‍ മാനേജര്‍ ശ്രീ. ബാലചന്ദ്രന് സാര്‍ ഈ പരിപാടിയില്‍ ആദ്യാവസാനം പങ്കുകൊണ്ട് തണ്റ്റെ ശ്രദ്ധേയമായ സാനിധ്യം കൊണ്ടു നാട്ടിന്‍പുറം സാംസ്കാരിക വേദിയെ അനുഗ്രാഹിക്കുകയും തണ്റ്റെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
ശ്രീ. സനല്‍ സാര്‍, മറ്റു അദ്ധ്യാപകര്‍, രക്ഷാകര്ത്താക്കള്, വിദ്യാര്‍ത്ഥികളുടെ നിറഞ്ഞ സദസ്സ് എന്നിവയാല്‍ ഈ ക്ളാസ്സ് ധന്യമായി......










a very gud class.............
ReplyDeleteit's agood prgm
ReplyDelete